കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി പിടിയിൽ






കോട്ടയം
: ഗാന്ധിനഗർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി പിടിയിൽ. 

ചങ്ങനാശ്ശേരി പെരുന്ന വലിയ ഭാഗത്ത് വീട്ടിൽ  മുഹമ്മദ് റാഫി (52) യെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം പിന്നോട്ട് എടുക്കുന്നതിനിടയിൽ സമീപത്തെ വാഹനത്തിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് പ്രതി ആക്രമിച്ചത്.


Previous Post Next Post