യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ നടന്‍ വിനീത് തട്ടിൽ അറസ്റ്റിൽ






ആലപ്പുഴ
: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ വിനീത് തട്ടില്‍ (45) അറസ്റ്റില്‍. ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. പരിക്കേറ്റ അലക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. പണം കടം കൊടുത്തത് ചോദിക്കാന്‍ വിനീതിന്റെ വീട്ടിലെത്തിയ അലക്‌സിനെ വടിവാളുപയോഗിച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. അന്തിക്കാട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

അങ്കമാലി ഡയറീസ്, ആട്-2, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളില്‍ വിനീത് അഭിനയിച്ചിട്ടുണ്ട്.


Previous Post Next Post