മംഗലാപുരത്ത് മണ്ണിടിച്ചിൽ കോട്ടയം സ്വദേശി ഉൾപ്പെടെ മൂന്നു മലയാളികൾ മരിച്ചു.



മംഗലാപുരം പഞ്ചിക്കല്ലിൽ മണ്ണിടിച്ചിലിൽ മൂന്നു മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സന്തോഷ് കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം പണിയെടുത്തിരുന്ന കണ്ണൂർ സ്വദേശി ജോണി ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പ്രദേശത്ത് വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇവർ രണ്ടുവർഷമായി തോട്ടം ജോലി ചെയ്തുവരികയാണ്. പ്രദേശത്തെ ഒരു ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്. ഈ ഷെഡിലേക്ക് വ്യാപകമായി മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഒരാൾ തൽക്ഷണം തന്നെ മരിച്ചിരുന്നു. മറ്റുള്ളവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിൽ രണ്ടു പേരുടെ മരണം രാവിലെ സ്ഥിരീകരിച്ചു.

.
Previous Post Next Post