തലയിടിച്ചു വീണു, ബോധം നഷ്ടമായി; ടെറസില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി




 
കോട്ടയം: ടെറസില്‍ കുടുങ്ങിയ മധ്യവയസ്‌കനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കോട്ടയം ചേറ്റുകുളത്താണ് സംഭവം. വൈക്കത്തുമല സ്വദേശി തോമസ് ആണ് കുടുങ്ങിയത്. വീടിന് മുകളിലെ ചവര്‍ അടിച്ചുവാരുന്നതിനിടെ തെന്നിവീണ് ടെറസില്‍ കുടുങ്ങുകയായിരുന്നു. 

വീഴ്ചയില്‍ തോമസിന്റെ തലയ്ക്ക് പരിക്കേറ്റു. തലയിടിച്ചു വീണ തോമസിന്റെ ബോധം നഷ്ടപ്പെട്ടു. നാട്ടുകാര്‍ ഏണിലൂടെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയും പൊലീസുമെത്തി തോമസിനെ താഴെയിറക്കുകയായിരുന്നു. 
Previous Post Next Post