മുഖ്യമന്ത്രിക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാൻ 87 ലക്ഷം വകയിരുത്തിയപ്പോൾ.,പിന്നീട് രണ്ടു മാസത്തിനു ശേഷം കിയാ കാർണിവൽ എന്ന ആഡംബര കാറിന് വേണ്ടി 33 ലക്ഷം വീണ്ടും മുടക്കി.ഇപ്പോൾ മുഖ്യ മന്ത്രിക്കു ഡൽഹിയിൽ ഉപയോഗിക്കാൻ വീണ്ടും ഇന്നോവ ക്രിസ്റ്റ വാങ്ങാൻ വീണ്ടും 33 ലക്ഷം മുടക്കിയിരിക്കുകയാണ്.
മുൻ മുഖ്യ മന്ത്രി കരുണാകരൻ 16 ലക്ഷം രൂപയ്ക്ക് ക്ലിഫ് ഹൗസിൽ സ്വിംമിംഗ് പൂൾ നിർമ്മിച്ചപ്പോൾ എതിർത്തവർ.,അവിടെ 26 ലക്ഷം രൂപാ മുടക്കി അത് നവീകരിച്ചു.ഈയിടെ മുഖ്യ മന്ത്രിയുടെ ഓഫീസിലെ എ സി കേടായപ്പോൾ നാലുലക്ഷത്തി മുപ്പതിനായിരം രൂപാ മുടക്കി പുതിയത് വാങ്ങി.
അങ്ങനെ ധൂർത്തിന്റെ പര്യായമായി മാറിയ ഈ ജനവിരുദ്ധ സർക്കാർ കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ല എന്നത് ധാർഷ്ട്യം മാത്രമാണെന്ന് പട്ടിണി മാർച്ച് ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.
കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകണമെങ്കിൽ ഓണം ബമ്പർ ലോട്ടറി അടിക്കണമെന്ന വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ബൗദ്ധീക അടിമത്വത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.