കോട്ടയം: കെപിസിസി കോഴിക്കോട് നടത്തിയ ചിന്തന്‍ ശിബിരത്തിലെ പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോട്ടയം രാമപുരം ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍ ആരോപിച്ചു. കോണ്‍ഗ്രസ് സി.പി.എം കേരള കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനാണ് രാമപുരം സാക്ഷ്യം വഹിച്ചത്
കോണ്‍ഗ്രസില്‍ നിന്നും ഇടതു ക്യാമ്പിലേക്ക് കൂറുമാറിയ കോണ്‍ഗ്രസ് അംഗത്തിന് അധ്യക്ഷ പദത്തില്‍ തുടരുന്നതിനും അതുവഴി കേരള കോണ്‍ഗ്രസ് എമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കാനും കഴിഞ്ഞു. ഈ ധാരണ വിജയം കാണുന്നതിനായി കോണ്‍ഗ്രസ് നേതൃത്വം വേണ്ട എല്ലാ സഹായവും നിശബ്ദമായി ചെയ്തിരുന്നു.
യു ഡി എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന്റെ താല്‍പര്യം പോലും കോണ്‍ഗ്രസ് ഇവിടെ കണക്കിലെടുത്തില്ല.ചിന്തന്‍ ശിബിരത്തിനു ശേഷമുള്ള ആദ്യ പരീക്ഷണ വേദിയായി കോട്ടയം ജില്ലമാറിയിരിക്കുകയാണ്. കേരളം കാണാന്‍ പോകുന്ന പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ കേളികൊട്ടാണ് രാമപുരത്ത് ഉയര്‍ന്നിരിക്കുന്നതെന്നും ലിജിൻ ലാൽ പറഞ്ഞു.