സിംഗപ്പൂർ ഉപപ്രധാനമന്ത്രിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി.






സിംഗപ്പൂർ : സിംഗപ്പൂർ ഉപപ്രധാനമന്ത്രി ലോറൻസ് വോംഗ് പ്രതിരോധ മന്ത്രി എംഗ് ഹെൻ എന്നിവരുമായി  ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി..

ഇരുവരുമായുള്ള കൂടിക്കാഴ്ച പരസ്പര സൗഹൃദം കൂടുതൽ മെച്ചപ്പെടുത്താൻ സഹാകമായതായി  ജയശങ്കർ  ട്വിറ്റ് ചെയ്തു.  ഇന്ത്യ-സിംഗപ്പൂർ ഉഭയകക്ഷി പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചും ആഗോള രാഷ്ട്രീയ-സാമ്പത്തിക അന്തരീക്ഷത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഞങ്ങൾ ചർച്ച ചെയ്തു പങ്കിട്ടു," അദ്ദേഹം പറഞ്ഞു.

ഡോ. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഉപപ്രധാനമന്ത്രി വോങ്ങും തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തു.

“ഇന്ത്യയും സിംഗപ്പൂരും ദീർഘകാല സുഹൃത്തുക്കളാണ്. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ ബന്ധമുണ്ട്. ഇന്നലെ രാവിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷമുണ്ട്. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ഭൗമരാഷ്ട്രീയ സന്ദർഭങ്ങളെക്കുറിച്ചും ഞങ്ങൾ വിപുലമായ ചർച്ചകൾ നടത്തി,” വോങ് പറഞ്ഞു.
Previous Post Next Post