നാടക സിനിമാ നടി സത്യവതി അന്തരിച്ചു

സത്യവതി
 

കോഴിക്കോട്: നാടക സിനിമാ നടി വേങ്ങേരി പടിഞ്ഞാറെ പുരയ്ക്കൽ സത്യവതി (66) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അര നൂറ്റാണ്ടായി കേരളത്തിലെ ഒട്ടേറെ നാടക ട്രൂപ്പുകളിൽ അം​ഗമായിരുന്നു സത്യവതി. സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചിരന്തന, കലാ നിപുണ, വടകര വരദ, കൊയിലാണ്ടി സോമ, കോഴിക്കോട് കാദംബരി, ഗുരുവായൂർ വിശ്വഭാരതി, ഷൊർണൂർ സ്വാതി തുടങ്ങിയ പ്രൊഫഷണൽ ട്രൂപ്പുകളിൽ പ്രവർത്തിച്ച് വേദിയിൽ നിരവധി കഥാപാത്രങ്ങളായി.

ഇന്ത്യയിലെ വിവിധ വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ അമ്മച്വർ നാടക വേദിയിലും സത്യവതി സജീവമായിരുന്നു. മധു മോഹൻ സംവിധാനം ചെയ്ത മാനസി, ലേഡീസ് ഹോസ്റ്റൽ, എന്നീ സീരിയലുകളിലും "മരിക്കുന്നില്ല ഞാൻ" എന്ന സിനിമയിലും അഭിനയിച്ചു.

ഭർത്താവ്: വിപി രാജൻ. മകൾ: ദിവ്യ (ബേബി മെമ്മോറിയാൽ ഹോസ്പിറ്റൽ). മരുമകൻ: നിഖിൽ കുമാർ (ഹൈലൈറ്റ് മാൾ). സഹോദരങ്ങൾ: സുരേന്ദ്രൻ, യതീൻന്ദ്രൻ, ജയമ്മ, പരേതരായ നാടക രചയിതാവ് സുകുമാരൻ വേങ്ങേരി, നാടക നടൻ ശ്രീനിവാസൻ കോഴിക്കോട്.
Previous Post Next Post