ഇന്നലെയാണ് കോട്ടയം നീണ്ടൂർ എസ്.കെ.വി ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നും രണ്ട് ലക്ഷം രൂപയിലധികം വരുന്ന രണ്ട് ലാപ്ടോപ്പുകൾ, വെബ്ബ് ക്യാമറ, ഡിജിറ്റൽ ക്യാമറ എന്നിവ മോഷണം പോയതായി അധികൃതർ പരാതി നൽകിയത്.
ഇതിൽ ലാപ്ടോപ്പുകൾ സമീപത്തെ കെട്ടിടത്തിൽ നിന്നും ഇന്ന് കണ്ടെത്തി.
ഇതിൽ നിന്നും മണം പിടിച്ചാണ് കോട്ടയം ഡോഗ് സ്ക്വാഡിലെ അപ്പു എന്ന നായ അര കിലോമീറ്റർ അകലെ പപ്പളത്തെ മോഷ്ടാക്കൾ ഒളിച്ചിരുന്ന വീട്ടിലേക്ക് ഓടി എത്തിയത്.
പോലീസ് സംഘത്തെ കണ്ട് ഓടിയ പ്രതികളെ സാഹസികമായിട്ടാണ് പിടികൂടിയത്.
നീണ്ടൂർ സ്വദേശികളായ ധനരാജ്, അരവിന്ദ് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയത്.
ഇവർ ഒളിപ്പിച്ചിരുന്ന ബാക്കി മോഷണ വസ്തുക്കളും അന്വേഷണ സംഘം പിടിച്ചെടുത്തു.
എസ്.ഐ പ്രശോഭ് കെ.കെ, എ.എസ്.ഐ ഷിനോയി, അഡി.എസ്.ഐ.മാത്യൂ പോൾ, സിവിൽ പോലീസ് ഉദ്യോഗസ്ഥൻ പ്രവീൺ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.