നാവായിക്കുളത്ത് വീണ്ടും അപകടം: ലോറി ഇടിച്ചു കാർ സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു







നാവായിക്കുളം:   ദേശീയപാതയിൽ 
നാവായിക്കുളം 28ആം മൈലിൽ വീണ്ടും വാഹന അപകടം നടന്നു.
ഇന്ന് രാവിലെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറിന് പിന്നിൽ അമിതവേഗതയിൽ അശ്രദ്ധമായി വന്ന ലോറി ഇടിച്ചു കയറിയാണ് അപകടമുണ്ടായത് .
ഇടിയേറ്റ് കാർ താഴെ കുഴിയിലേക്ക് മറിഞ്ഞു എങ്കിലും മരത്തിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി . കാറിലുണ്ടായിരുന്ന ഇരുപത്തി എട്ടാം മൈൽ സ്വദേശികൾക്ക് നിസ്സാരമായി പരിക്കേറ്റു .

ദേശീയപാതയിൽ 
കല്ലമ്പലം നാവായിക്കുളം
തട്ടുപാലം 
28ആം മൈൽ കടുവയിൽ പള്ളി ചാത്തമ്പാറ തുടങ്ങിയ ഭാഗങ്ങളിൽ ചെറുതും വലുതുമായ വാഹനങ്ങൾ എല്ലാ നിയന്ത്രണങ്ങളും തെറ്റിച്ചുകൊണ്ട് തന്നെയാണ് ചീറിപ്പായുന്നത്.

മഴയത്ത് റോഡ് തെന്നുന്ന അവസ്ഥയിൽ പോലും സ്പീഡ് കുറയ്ക്കുകയോ റോഡ് നിയമങ്ങൾ പാലിക്കുകയോ ചെയ്യാതെ നിരപരാധികളായ മനുഷ്യരുടെ ജീവൻ കയ്യിലെടുത്ത് പന്താടുന്ന ഡ്രൈവർമാരുടെ മരണക്കളി റോഡിൽ നിർബാധം തുടരുമ്പോഴും പോലീസും വാഹനവകുപ്പും 
നോക്കുകുത്തികളായി തുടരുന്നു.


Previous Post Next Post