കോട്ടയം: പൊലീസിനും കോടതിയ്ക്കുമെതിരായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വനിതാ എഎസ്‌ഐ ഷെയര്‍ ചെയ്തത് വിവാദത്തില്‍. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ആണ് പോപ്പുലര്‍ ഫ്രണ്ടിന് പിന്തുണ നല്‍കി കൊണ്ടുള്ള നിലപാട് വ്യക്തമാക്കിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മായില്‍ ഷെയര്‍ ചെയ്തത്.
കഴിഞ്ഞ ജൂലൈ അഞ്ചിനാണ് വിവാദമായ നടപടി ഉണ്ടായത്. ജൂലൈ അഞ്ചിന് ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എങ്കിലും ഇതുവരെ റംലയ്ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്തു.
ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ എറണാകുളം സ്വദേശിയായ കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പോലീസിനും കോടതി നടപടികള്‍ക്കും എതിരെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കില്‍ പ്രതികരണം നടത്തിയിരുന്നു. ഈ പോസ്റ്റാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മയില്‍ ഷെയര്‍ ചെയ്തത്
ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ റംലയ്ക്കെതിരെ നടപടി എടുക്കാത്തതില്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. റംലക്കെതിരെ നടപടി എടുക്കാതിരിക്കാന്‍ പൊലീസില്‍ കടുത്ത സമ്മര്‍ദ്ദം നടക്കുന്നതായി എന്‍ ഹരി ആരോപിച്ചു. ആശ്ചര്യജനകമായ സംഭവമാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത് എന്നും ഹരി പറഞ്ഞു.