പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ബഹ്റെെൻ


 ബഹ്റെെൻ: ബലി പെരുന്നാളിനോടനുബന്ധിച്ച് ബഹ്റെെനിൽ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സർക്കാർ സ്ഥാപനങ്ങൾക്കും, രാജ്യത്തെ മന്ത്രാലയങ്ങൾക്കും ആണ് അവധി നൽകിയിരിക്കുന്നത്.

ജൂലൈ എട്ട് മുതൽ 11 വരെ അവധിയായിരിക്കും. ഞായറാഴ്ച നേരത്തെതന്നെ അവധി ദിനമായതിനാൽ പകരം ജൂലൈ 12നും അവധി നൽകും. അതേസമയം, മനാമ സൂഖ് നവീകരണപ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ശൈത്യകാലത്തിനുമുമ്പ്ത്തീകരിക്കുമെന്ന് ബഹ്റൈൻ ടൂറിസം വകുപ്പ് അറിയിച്ചു. സൂഖ് നവീകരണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു. ശൈത്യകാലത്താണ് സന്ദർശകർ കൂടുതലായി സൂഖിൽ എത്തുന്നത്.
Previous Post Next Post