നാലുമാസം ഗര്‍ഭിണിയായ മകളെ നടുറോഡില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമം: അച്ഛന്‍ അറസ്റ്റില്‍





സതീശന്‍
 

കൊല്ലം: നാലുമാസം ഗര്‍ഭിണിയായ മകളെ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. കിളിമാനൂര്‍ കൊപ്പം സ്വദേശി സതീശനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

കശുവണ്ടി ഫാക്ടറിയിലേക്ക് സ്‌കൂട്ടറില്‍ ജോലിക്ക് പോയ മകളെ വാഹനം തടഞ്ഞു നിര്‍ത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാട്ടുകാര്‍ പ്രതിയെ തടഞ്ഞു വച്ചാണു പൊലീസിന് കൈമാറിയത്. 

ഉപദ്രവം സഹിക്കാനാകാതെ പ്രതിയുടെ ഭാര്യ നേരത്തേ വീട് വിട്ടിറങ്ങിയിയതാണെന്നും പൊലീസ് വ്യക്തമാക്കി. രണ്ടു കൊലപാതക കേസുകളില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പ്രതിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.
Previous Post Next Post