ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകന് താങ്ങായി സുരേഷ് ഗോപി; ജപ്തി ഒഴിവാക്കാന്‍ മൂന്നര ലക്ഷം രൂപ ബാങ്കിലടച്ചു


മലപ്പുറം: ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകന് താങ്ങായി നടനും ബിജെപി നേതാവുമായി സുരേഷ് ഗോപി. മൂന്നു വര്‍ഷം മുന്‍പുണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായ ജപ്തി ഭീഷണി നേരിടുന്ന കവളപ്പാറയ്ക്കടുത്ത പാതാറിലെ കൃഷ്ണനാണ്(79) സുരേഷ് ഗോപിയുടെ സഹായം എത്തിയത്. വീട് ഉള്‍പ്പെടുന്ന 25 സെന്റ് ഭൂമിയുടെ ജപ്തി ഭീഷണി ഒഴിവാക്കാന്‍ സുരേഷ് ഗോപി മൂന്നര ലക്ഷം രൂപ ബാങ്കിലടച്ചു. കൃഷ്ണനും കുടുംബവും ഒരു ജീവിതംകൊണ്ടു സമ്പാദിച്ചതെല്ലാം ഉരുളെടുത്തുകൊണ്ടുപോയി. വായ്പ തിരിച്ചടയ്ക്കാന്‍ മാര്‍മില്ലാതെ വീടടക്കം ജപ്തി ഭീഷണിയിലായി. സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് വഴിയാണ് നിലമ്പൂര്‍ ഹൗസിങ് സഹകരണ സൊസൈറ്റിയിലേക്ക് മൂന്നര ലക്ഷം നിക്ഷേപിച്ചത്. ഇതോടെ കൃഷ്ണനും കുടുംബത്തിനു മീതെ വെല്ലുവിളിയായിനിന്ന വീടിന്റെ ജപ്തി ഒഴിഞ്ഞു.

Previous Post Next Post