തിരുവനന്തപുരം:മുന്നണി വിപുലീകരണത്തിന് ആഹ്വാനം ചെയ്യുന്ന നിര്‍ണ്ണാക നിര്‍ദ്ദേശങ്ങളുമായി കോഴിക്കോട്ട് നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിവിറിലെ രാഷ്ട്രീയ പ്രമേയം.ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണം.. ബിജെപിക്ക് യഥാർത്ഥ ബദൽ കോൺഗ്രസാണ്. അതിൽ ഊന്നി പ്രചാരണം വേണം . ന്യൂന പക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കണം.ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാൻ ഉള്ള ബിജെപി ശ്രമത്തിന് തടയിടണംണമെന്നും രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നു. യുഡിഎഫ് വിപുലീകരിക്കണമെന്ന വി കെ ശ്രീകണ്ഠൻ എംപിയുടെ രാഷ്ട്രീയപ്രമേയത്തിനൊപ്പം,ചിന്തൻ ശിബിരത്തില്‍ നേതാക്കള്‍ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു .പാർട്ടി സ്കൂൾ , നിയോജകമണ്ഡലം തലത്തിൽ രാഷ്ട്രീയകാര്യ സമിതി മാതൃകയിൽ കമ്മിറ്റികൾ , ഒരു മാസത്തിനുള്ളിൽ പുനസംഘടന എന്നിവ എം കെ രാഘവൻ എംപി അവതരിപ്പിച്ച സംഘടന പ്രമേയത്തിൽ പറയുന്നു. പിന്നോക്ക വിഭാഗങ്ങൾക്കിടയിലും മത്സ്യ തൊഴിലാളി മേഖലയിലുമടക്കം പാർട്ടിയുടെ ശക്തി വർദ്ധിപ്പിക്കണമെന്ന് ഔട്ട് റീച്ച് കമ്മിറ്റി പ്രമേയം ആഹ്വാനം ചെയ്തു.
കോൺഗ്രസിൽ ഇപ്പോൾ വ്യക്തികളുടെ വീതം വെയ്പ് , ചിന്തൻ ശിബിരിലെ തീരുമാനങ്ങൾ നടപ്പാക്കണം-കെ.മുരളീധരൻ
പുന:സംഘടന(reorganization) സംബന്ധിച്ചുള്ള ചിന്തൻ ശിബിരിലെ(chintan shivir) വിമർശനം ശരിവച്ച് കെ.മുരളീധരൻ എംപി(k muraleedharan MP). മുന്പ് ഗ്രൂപ്പ് വീതം വയപ്പായിരുന്നവെങ്കിൽ ഇപ്പോൾ നടക്കുന്നത് വ്യക്തികളുടെ വീതം വെയ്പ് ആയി മാറി. ഇങ്ങനെ വീതം വെയ്ക് തുടർന്നാൽ പ്രവർത്തകർ നിരാശരാകും. കെപിസിസി ഭാരവാഹികളെ നിർണയിച്ചതിൽ ഈ പിഴവുണ്ടായി എന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
യുഡിഎഫ് ശക്തമായ ശേഷം വേണം മുന്നണി വിപുലീകരണം നടത്തേണ്ടത്. മുന്നണിയിലേക്ക് വരുന്നവരെ നേതാക്കളുടെ താൽപര്യം വച്ച് തടയരുത്.മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരണമെന്നും കെ.മുരളീധരൻ പ്രതികരിച്ചു മുതിർന്ന നേതാക്കൾ ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കുന്നത് ശരിയല്ല.ചിന്തൻ ശിബിരത്തിൽ നിന്നും മാറി നിൽക്കുന്നതിനോടും യോജിപ്പില്ല.ആരെയും മാറ്റി നിർത്തുന്നതും ശരിയല്ലെന്ന് കെ മുരളീധരൻ പറഞ്ഞു. തീരുമാനങ്ങൾ എടുക്കുന്നതിലല്ല, എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നിടത്താണ് ചിന്തൻ ശിബിരിന്‍റെ വിജയം താൻ ഇന്നലെ ചിന്തൻ ശിബിരിൽ പങ്കെടുക്കാത്തത് മകന്‍റെ വിവാഹം കാരണമെന്നും മുരളീധരരൻ വിശദീകരിച്ചു.
കോൺഗ്രസ് പുന:സംഘടന ഒരു മാസത്തിനുള്ളിൽ,മുന്നണി വിപുലീകരിക്കും,കെ എസ് യു പുന:സംഘടന രണ്ടാഴ്ചക്കുള്ളിൽ
ഒരു മാസത്തിനുളളിൽ സംസ്ഥാന കോൺഗ്രസിൽ പുന: സംഘടന പൂർത്തിയാക്കുമെന്ന് കോഴിക്കോട് പുരോഗമിക്കുന്ന ചിന്തൻ ശിബിറിൽ തീരുമാനം. പ്രവർത്തന മികവില്ലാത്ത ഡി സി സി അധ്യക്ഷന്മാരെ മാറ്റും. അവരുടെ പ്രവർത്തനം വിലയിരുത്തിയ ശേഷമാകും ഇത്. പുതിയ നിയമനത്തിന് ഗ്രൂപ്പ് മാനദണ്ഡമാകില്ല. ജില്ലാ തലത്തിൽ അഴിച്ചു പണിയ്ക്കും വേദി ഒരുങ്ങുകയാണ്. യുഡിഎഫ് വിപുലീകരണം ആണ് സംസ്ഥാന നേതൃത്വത്തിന്‍റെ മുഖ്യ അജണ്ട. ജനകീയ അടിത്തറ ശക്തിപ്പെടുത്തും. സി പിഎമ്മിനും ആർ എസ് എസിനും ഒരേ നയമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ചിന്തൻ ശിബിരത്തിൽ തീരുമാനമായി. കോൺഗ്രസിന്‍റെ തിരിച്ചുവരവെന്ന ലക്ഷ്യത്തോടെയാകണം ഇനിയുള്ള പ്രവർത്തനമെന്ന പ്രഖ്യാപനവും ചിന്തൻ ശിബിരത്തിൽ നടത്തും കേരളത്തിൽ സി പി എമ്മും ദേശീയ തലത്തിൽ ബി ജെ പിയുമാണ് ശത്രുക്കളെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ന്യൂനപക്ഷങ്ങളെ തിരികെ കൊണ്ടു വരാൻ നടപടികൾ എടുക്കും. മുന്നണി വിപുലീകരണവും ലക്ഷ്യമാണെന്ന് കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു മുല്ലപ്പള്ളിയുമായുള്ള പ്രശ്നങ്ങൾ കോൺഗ്രസ് നേതൃത്വം പരിഹരിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു. കോഴിക്കോട് ചേരുന്ന ചിന്തൻ ശിബിരത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനം വിട്ടുനിൽക്കുയാണ്
കെ എസ് യു പുന:സംഘടന
കെ എസ് യു പുന:സംഘടന ഉടൻ നടത്തും. രണ്ടാഴ്ചക്കുള്ളിൽ പുന:സംഘടന നടത്താനാണ് ചിന്തൻ ശിബിറിലെ തീരുമാനം. വി ടി ബൽറാമിനാണ് ഇതിന്‍റെ ചുമതല. ഇത് കഴിഞ്ഞാൽ യൂത്ത് കോൺഗ്രസിലും പുന:സംഘടന ഉണ്ടാകും സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രണ്ട് ദിവസത്തെ ചിന്തന്‍ ശിബിറിൽ ചര്‍ച്ചയായിരുന്നു. കെ പി സി സി ഭാരവാഹികള്‍ക്കു പുറമേ ഡിസിസി പ്രസിഡന്‍റുമാരും പോഷകസംഘടനാ ഭാരവാഹികളുമടക്കം 200 ഓളം പ്രതിനിധികളാണ് കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിന്‍കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന ചിന്തിന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നത്. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിന്‍റെ മാതൃകയിലായിരുന്നു ചര്‍ച്ചകള്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചിന്തിന്‍ ശിബിരം ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ്, എ ഐ സി സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ എന്നിവര്‍ എ ഐ സി സി യെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ ഉടനീളം പങ്കെടുക്കും. കെ സുധാകരനും വി ഡി സതീശനും നേതൃ നിരയില്‍ വന്ന ശേഷം പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ ഒരുമിച്ചെത്തുന്ന വേദിയെന്ന നിലയില്‍ ശൈലീമാറ്റമടക്കം സജീവ ചര്‍ച്ചയായി. കൂടാതെ, സംഘടനാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും സാമുദായിക സംഘടനകളോടുള്ള നിലപാടും ചര്‍ച്ചയായി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനായി രൂപീകരിക്കേണ്ട കര്‍മ്മപദ്ധതിക്കായി പ്രത്യേക സെഷനും ശിബിരത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തന കലണ്ടറിനും രൂപം കൊടുത്തു. കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പോഷക സംഘടനകളുടെ പ്രവര്‍ത്തനവും വിലയിരുത്തി