രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിൻ്റെ വീടിനു നേർക്ക് കല്ലേറ്





പാലാ
: രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിൻ്റെ വെള്ളിലാപ്പിളളിയിലെ വീടിനു നേർക്ക് കല്ലേറ്. ജനൽ ചില്ലുകൾ തകർന്നു.

ആക്രമണ സമയം ജനലിനടുത്ത് മകൻ മനു നിൽപ്പുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി 12.15 ഓടെയായിരുന്നു ആക്രമണം. ഷൈനിയും  കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. കല്ലെറിഞ്ഞ ഒരാളെ മകൻ മനു കണ്ടു.
സ്കൂട്ടറിൽ മഴക്കോട്ട് ധരിച്ചെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്.

കഴിഞ്ഞ ദിവസം നടന്ന രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഷൈനി ഇടതു മുന്നണി യോടൊപ്പം ചേർന്ന് പ്രസിഡൻ്റായതിലെ വിരോധം മൂലമാണ് ആക്രമണം എന്നാണ് സൂചന.

പാലാ ഡിവൈ. എസ്.പി. ഗിരീഷ് പി.സാരഥി, രാമപുരം സി .ഐ. കെ. എൻ. രാജേഷ്, എസ്. ഐ. പി. എസ്. അരുൺകുമാർ എന്നിവർ സ്ഥലത്തെത്തി ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Previous Post Next Post