പാലാ നഗരസഭാ സ്റ്റേഡിയത്തിൽ കായിക താരത്തെ അപമാനിച്ച സംഭവം: സ്റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റി അംഗം ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ.



കോട്ടയം
: പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വനിത കായിക താരത്തോട് മോശമായ് പെരുമാറിയെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. സ്റ്റേഡിയം മാനേജിംഗ് കമ്മറ്റിയംഗം സജീവ് കണ്ടം, പ്രകാശ് എന്നിവരാണ് അറസ്റ്റിലായതായി പാലാ സി.ഐ.കെ.പി.ടോംസൺ പറഞ്ഞു. ഇരുവരേയും വിശദമായി ചോദ്യം ചെയ്തു വരികയാണ്.

അറസ്റ്റിലായ സ്റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റി അംഗം കേരള കോൺഗ്രസ് നേതാവാണ്. ഇന്നലെ കായികതാരങ്ങൾ ആദ്യം പരാതിപ്പെട്ടപ്പോൾ പോലീസ് സ്റ്റേഷനിൽ എത്തി നാളെ എഴുതി നൽകാനാണ് സ്ഥലത്തെത്തിയ എഎസ്ഐ വ്യക്തമാക്കിയത്. പിന്നീട് കായിക താരങ്ങളായ ദമ്പതിമാർ സ്റ്റേഡിയത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെയാണ് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ പാളിയത്.

നിയുക്ത എംപി പി ടി ഉഷയും, കേന്ദ്ര കായികവകുപ്പ് അധികാരികളും  ഇതുമായി ബന്ധപ്പെട്ട് കർശന നടപടികൾ സ്വീകരിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടതോടെയാണ് നടപടികൾ വേഗത്തിലായത്..
Previous Post Next Post