തിരുവനന്തപുരത്ത് കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ടു പോയി; ആഭരണങ്ങൾ കവർന്ന് ഉപേക്ഷിച്ചു


തിരുവനന്തപുരം: കാറിലെത്തിയ സംഘം സ്ത്രീയെ തട്ടികൊണ്ടു പോയി ആഭരണങ്ങൾ കവർന്നതായി പരാതി. നരുവാമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ നേമം മണലിവിള ജംങ്ഷന് സമീപത്ത് വച്ച് ഇന്നലെയാണ് സംഭവം. ഇടക്കോട് സ്വദേശിയായ പദ്മകുമാരിയെയാണ് കാറിലെത്തിയ കടത്തിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നത്. വെള്ള സൈലോ കാറിൽ കടത്തി കൊണ്ട് പോയ ഇവരെ കാട്ടാക്കട പൂവച്ചൽ കാപ്പിക്കാടെത്തിയപ്പോൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് റിപ്പോർട്ട്. പദ്മകുമാരിയെ കാറിൽ വച്ച് ഉപദ്രവിക്കുകയും അഭരണം കവരുകയുമായിരുന്നു. കാറിൽ വച്ച് എന്തോ മരുന്ന് കുത്തി വച്ചതായും ഇവർ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറര മണിയോടെ ആണ് സംഭവം. പോലീസ് കണ്ടെത്തിയ ഇവരെ നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പദ്മയുടെ ഫോൺ വാങ്ങി സമീപത്തെ ചതുപ്പിൽ എറിഞ്ഞ ശേഷം നാല് പേർ കാറിൽ ബലമായി പിടിച്ച് കയറ്റിയത് കണ്ട സ്ത്രീയാണ് നാട്ടുകാരെ അറിയിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് അന്വേഷണം നടത്തി. ഇതിനിടെയാണ് കാപ്പിക്കാടു ഒരു സ്ത്രീയെ കാറിൽ എത്തിയവർ ഉപേക്ഷിച്ചതായി വിവരം ലഭിച്ചത്.

തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പദ്മകുമാരിയെ ആശുപത്രിയിലേക്ക് മാറ്റി. പദ്മകുമാരി വലിയ തോതിൽ സ്വർണാഭരണം അണിഞ്ഞ് നടക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
Previous Post Next Post