കൊച്ചി: പോക്സോ കേസ് ഇരയായ പതിനഞ്ച് വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ കേരള ഹൈക്കോടതിയുടെ അനുമതി. ആറ് മാസം ഗർഭിണിയായ പെൺകുട്ടിയുടെ കുഞ്ഞിനെ പുറത്തെടുക്കാനാണ് കേരള ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ജനിക്കുന്ന കുട്ടിയുടെ ഉത്തരവാദിത്തം സ൪ക്കാ൪ ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി. സ൪ക്കാ൪ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കണമെന്നാണ് നിർദേശം. തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ കഠിന വേദനയുടെ ആക്ക൦ കൂട്ടുമെന്നും ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കി. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗ൪ഭച്ഛിദ്ര൦ അനുവദനീയമല്ല. കേസ് പത്ത് ദിവസത്തിന് ശേഷ൦ വീണ്ടും പരിഗണിക്കു൦. സർക്കാർ ഇക്കാര്യത്തിൽ അതിവേഗം തീരുമാനമെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.