മറ്റൊരു വാഹനം മുന്നറിയിപ്പ് നല്‍കാതെ റോഡ് മുറിച്ച് കടന്നതാണ് അപകടത്തിന് കാരണമായതെന്ന് സ്വിഫ്റ്റ് ബസിലെ യാത്രക്കാര്‍ പറയുന്നു. കുറുകെ ചാടിയ വാഹനം കണ്ട് കാര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ പിന്നാലെ വന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കാറില്‍ ഇടിക്കുകയായിരുന്നു. ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും അതിനോടകം അപകടം സംഭവിച്ചിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തെ ലൈറ്റുകള്‍ തകര്‍ന്നു. അപകട സമയത്ത് ബസ്സില്‍ യാത്രക്കാര്‍ കുറവായിരുന്നു. കാറിലെ യാത്രക്കാരും സുരക്ഷിതരാണ്. ഇടിയുടെ ആഘാതത്തിന്റെ കാറിന്റെ പിന്‍വശം തകര്‍ന്നു.