തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം. ചിൻമയ യൂണിവേഴ്സിറ്റിയിലെ മീഡിയ മാനേജർ ശ്രീകാന്ത് (32) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11.30ന് എംസി റോഡിൽ മുളക്കുഴ സിസി പ്ലാസയ്ക്കു സമീപമായിരുന്നു അപകടം.
പിറവത്തുനിന്നു തിരുവനന്തപുരത്തേക്കു പോയ ശ്രീകാന്തിന്റെ കാറും, എതിരെയെത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എതിർ ദിശയിലേക്കു തിരിഞ്ഞ ശ്രീകാന്തിന്റെ കാറിൽ പിന്നാലെ വന്ന മറ്റൊരു കാറും ഇടിക്കുകയായിരുന്നു. മൂന്നു കാറുകളും സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്.