ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം വൈകും. ഫലപ്രഖ്യാപനം ഇന്ന് ഉണ്ടാകില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കിയതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. പരീക്ഷാ ഫലം ഇന്ന് പുറത്തുവിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഫലപ്രഖ്യാപനം ജൂലൈ പത്തിനും പതിനഞ്ചിനും ഇടയിൽ ഉണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. ഫലപ്രഖ്യാപന തീയതിയുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും വിവരങ്ങൾ പങ്കുവച്ചിട്ടില്ലെന്നും സിബിഎസ്ഇ അറിയിച്ചു. പരീക്ഷാ ഫല പ്രഖ്യാപനത്തെക്കുറിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ജൂലൈ നാലിന് ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഫലപ്രഖ്യാപനം നടത്താനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ പന്ത്രണ്ടാം ക്ലാസിലെ ഫലവും പുറത്തുവിടുമെന്നായിരുന്നു റിപ്പോർട്ടുകൾ.
കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നതിനാൽ രണ്ട് ടേമുകളിലായിട്ടാണ് പരീക്ഷ നടന്നത്. 21 ലക്ഷത്തോളം വിദ്യാർഥികൾ പത്താം ക്ലാസ് പരീക്ഷയെഴുതിയെന്നാണ് റിപ്പോർട്ട്. ജയിക്കാൻ 30 ശതമാനം മാർക്ക് ആവശ്യമാണ്. cbse.gov.in. എന്ന ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ പരീക്ഷ ഫലം പരിശോധിക്കാൻ സാധിക്കും. parikshasangam.cbse.gov.in എന്ന വെബ്സൈറ്റിൽ നിന്നും പരീക്ഷ ഫലം അറിയാൻ സാധിക്കും.
പരീക്ഷ ഫലം എങ്ങനെ പരിശോധിക്കാം
1. cbse.gov.in. - എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. ഹോംപേജിൽ, “CBSE Term 2 Class 10 Result 2022" - എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3 റോൾ നമ്പർ അടക്കമുള്ള വിവരങ്ങൾ നൽകുക.
4. റോൾ നമ്പർ നൽകുന്നതോടെ CBSE Term 2 Result കാണാൻ സാധിക്കും.
5. സ്ക്രീനിൽ മാർക്കുകളുടെ വിവരങ്ങളും മാർക്ക് ഷീറ്റും കാണാൻ സാധിക്കും, ഇവർ ഡൗൺലോഡ് ചെയ്യണം.
5. പരീക്ഷ ഫലത്തിൻ്റെ വിവരങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യാം.