കെ പി കുമാരന് ജെസി ഡാനിയല്‍ പുരസ്കാരം






കോട്ടയം
: മുതിർന്ന ചലച്ചിത്ര സംവിധായകൻ കെപി കുമാരന് ജെസി ഡാനിയല്‍ പുരസ്കാരം. ചലച്ചിത്ര രം​ഗത്തെ സമ​ഗ്രസംഭാവന കണക്കിലെടുത്താണ് അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും അടങ്ങിയ പുരസ്‌കാരം സമ്മാനിക്കുകയെന്ന്  വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി വിഎന്‍ വാസവനാണ് അറിയിച്ചു. ​​

ഗായകന്‍ പി ജയചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് കെപി കുമാരനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഓ​ഗസ്റ്റ് 3ാം തിയതി തിരുവനന്തപുരം നിശാ​ഗന്ധി ഓഡിറ്റോറിയത്തില്‍വച്ചു നടക്കുന്ന ചടങ്ങില്‍ വച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരം സമ്മാനിക്കും.

1972ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സ്വയംവരത്തിന്റെ തിരക്കഥാകൃത്തായാണ് കെപി കുമാരന്‍ സിനിമയിലേക്ക് എത്തുന്നത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത റോക്ക് എന്ന ഹ്രസ്വചിത്രം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. അതിഥി ആണ് ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം. തോറ്റം, രുക്മിണി, നേരം പുലരുമ്ബോള്‍, ആദിപാപം, കാട്ടിലെപാട്ട്, തേന്‍തുളളി, ആകാശഗോപുരം എന്നിവ പ്രധാന ചിത്രങ്ങളാണ്. 85ാം വയസിലും സിനിമാരംഗത്ത് സജീവമാണ് അദ്ദേഹം. കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഗ്രാമവൃക്ഷത്തിലെ കുയിലാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം.
Previous Post Next Post