എകെജി സെന്റർ ആക്രമണം: ഇപി ജയരാജനെതിരെ കലാപാഹ്വ കേസെടുക്കണമെന്ന് വി ഡി സതീശൻ; രാഷ്ട്രീയ കോലാഹലമായ കേസിനേക്കുറിച്ച്


കൊച്ചി: സിപിഎം സംസ്ഥാന ഓഫീസായ എകെജി സെന്ററിന് നേരെ സഫോടകവസ്തു എറിഞ്ഞ കേസിൽ തുമ്പില്ലാതെ തുഴഞ്ഞ് പോലീസ്. ഇതോടെ കേസിന്റെ തുടരന്വേഷണത്തിനായി ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ രൂപീകരിക്കുകയും ചെയ്തു. ആക്രമണം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാതെ വന്നതോടെ രാഷ്ട്രീയ പോരും ശക്തമാകുകയാണ്.

ജൂൺ 30ന് രാത്രിയാണ് സ്ഫോടകവസ്ഥു എകെജി സെന്ററിലേക്ക് എറിഞ്ഞത്. ഇതിന് പിന്നാലെ തന്നെ രാഷ്ട്രീയ ആരോപണങ്ങൾ ഉയർന്നിരുന്നു. എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് കോൺഗ്രസിന് മേൽ ആദ്യ ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ തന്നെ രംഗത്തുവരികയും ചെയ്തു. താൻ സിപിഎം എന്ന് പോലും പറയുന്നില്ല. ഇപി ജയരാജൻ നടത്തിയ നാടകമാണ് ഇത് എന്നായിരുന്നു സുധാകരന്റെ മറുപടി.

രാഷ്ട്രീയ ലഹള

എകെജി സെന്റർ ആക്രമണത്തിൽ പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മിലേക്ക് എത്തിച്ചേരുമെന്നതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് എത്തിയപ്പോൾ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് അന്വേഷണം തടഞ്ഞുവെന്നും പോലീസിന് ആക്രമണം നടത്തിയവരെ അറിയാമെന്നും അദ്ദേഹം ആരോപിച്ചു.

ഇ പി ജയരാജനെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കാൻ ഇനിയെങ്കിലും പൊലീസ് തയ്യാറാകണം. സ്വന്തം പാർട്ടി ഓഫീസ് ആക്രമിച്ചവരെ പിടിക്കാൻ പറ്റാത്തത് മുഖ്യമന്ത്രിക്ക് നാണക്കേടെന്നു പ്രതിപക്ഷ നേതാവ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

കേരള പോലീസിന് അപമാനകരമായ കാര്യമാണ്. ഇത് മുഖ്യമന്ത്രിക്കും അപമാനകരമായ സംഭവമാണ്. സ്വർണക്കടത്ത് കേസിൽ നിന്നും ശ്രദ്ധമാറ്റുന്നതിനുള്ള നിഗൂഡമായ ശ്രമത്തിന്റെ ഭാഗമാണിത്. അതുകൊണ്ടാണല്ലോ ആദ്യമായിട്ട് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ബോംബെറിഞ്ഞത് പ്രതിപക്ഷം അടിയന്തിര പ്രമേയമായി നിയമസഭയിൽ എത്തിച്ചത്. ഇത്തരത്തിൽ ഒരു കാര്യത്തേക്കുറിച്ച് കേട്ടുകേൾവിയുണ്ടോ. ഞങ്ങൾക്ക് അത്ര ആത്മവിശ്വാസമുണ്ട് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സുരക്ഷ ശക്തമാക്കി പോലീസ്

പ്രതികളെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുന്ന പോലീസ് സ്വീകരിച്ച ഏക കർശന നടപടിയെന്നത് ഒരു മാസത്തിനിടെ എകെജി സെന്ററിന് മുന്നിൽ സുരക്ഷയും പരിശോധനയും കർശനമാക്കിയതാണ്. രാത്രി പത്ത് മണി കഴിയുന്നതോടെ എകെജി സെന്ററിന് മുന്നിലുള്ള റോഡിൽ ബാരിക്കേഡുകൾ വയ്ക്കുകയും പോലീസ് വ്യൂഹം ഇറങ്ങുകയും ചെയ്യുന്നുണ്ട്.

പ്രദേശത്ത് കൂടെ വരുന്ന എല്ലാ വാഹനങ്ങളും തടയും. പേരും യാത്രാ ലക്ഷ്യവുമെല്ലാം രേഖപ്പെടുത്തി മാത്രമേ ജനറൽ ആശുപത്രിയിലേക്ക് അടക്കം കടത്തിവിടുകയൊള്ളു. എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായതിന്റെ പിറ്റേന്ന് മുതലാണ് ഇത്തരത്തിലുള്ള കർശന നടപടിയുണ്ടാകുന്നത്.

അന്വേഷണ ചുമതല

പുതിയ അന്വേഷണ സംഘം, എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണ ചുമതല. ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എസ്പി എസ് മധുസൂദനനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. കന്റോൺമെന്റ് എസിപി വി എസ് ദിനരാജും അന്വേഷണ സംഘത്തിലുണ്ട്.
Previous Post Next Post