പുല്ലോപാറ(ഇടുക്കി) : കനത്ത മഴയെ തുടർന്നാണ് റോഡിലേയ്ക്ക് മരം വീണത് . മരത്തിനൊപ്പം റോഡിൽ മണ്ണിടിഞ്ഞ് വീഴുക കൂടി ചെയ്തതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. പുല്ലുപാറയ്ക്കു സമീപം അമലഗിരിയിലെ റോഡിനു മധ്യത്തിലാണ് മരം വീണത് . റോഡിന്റെ മധ്യത്തിൽ മരം വീണു കിടക്കുന്നതിനാൽ റോഡിലൂടെ ഒരു വാഹനങ്ങൾക്കും കടന്നു പോകാൻ സാധിക്കുന്നില്ല . അധികൃതർ സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കാനുള്ള ശ്രമം ആരംഭിച്ചു.
കോട്ടയം കുമളി ദേശീയ പാതയിൽ പുല്ലുപാറയ്ക്കു സമീപം റോഡിലേയ്ക്കു മരം വീണു
Guruji
0
Tags
Pampady News