നടുറോഡിൽ കാട്ടാനയ്ക്ക് സുഖപ്രസവം: ചുറ്റും നിന്ന് കാവലൊരുക്കി കാട്ടാനകൂട്ടം

 


ഇടുക്കി: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്ന് പോകുന്ന നടുറോഡിൽ കാട്ടാനയ്ക്ക് സുഖപ്രസവം. ചുറ്റും നിന്ന് കാവലൊരുക്കി കാട്ടാനകൂട്ടവും. വന്യജീവി സങ്കേതത്തിലെ നോർത്തേൺ ഔട്ട്‌ലെറ്റ് പാതയിലാണ് സംഭവം. നോർത്തേൺ ഔട്ട്‌ലെറ്റ് പാതയിലെ ജല്ലിമലക്കും ചമ്പക്കാടിനും ഇടയിലുള്ള ഇച്ചിമരമൂല ഭാഗത്ത് വെച്ച് മറയൂരിൽ നിന്നും തമിഴ്‌നാട്ടിലെ ഉദുമലപേട്ടയിലേക്ക് പച്ചക്കറി കയറ്റാൻ പോയ വാഹനത്തിന് മുന്നിലാണ് കാട്ടാന പിടിയാന കുഞ്ഞിന് ജൻമം നൽകിയത്. രാവിലെ അഞ്ചോടെ തമിഴ്‌നാട്ടിൽ നിന്നും നിർമാണ സാധനങ്ങളുമായി എത്തിയ വാഹത്തിന് മുന്നിൽ കാട്ടാനക്കൂട്ടം മാറാതെ നിന്നു. പിന്നീടാണ് ഇവർക്ക് കാട്ടാനയുടെ പ്രസവമാണെന്ന് മനസിലായത്. സംഭവം അറിഞ്ഞതോടെ ഇരുവശങ്ങളിൽ നിന്നുമെത്തിയ വാഹനങ്ങൾ ഈ ഭാഗത്തേക്ക് കടന്നുപോകാതെ ശ്രദ്ധിക്കുകയും ചെയ്തു. രണ്ട് മണിക്കൂറിന് ശേഷം കാട്ടാനക്കൂട്ടം മാറുകയും പിന്നീട് പിടിയാന കുട്ടിയാനയെ പരിപാലിച്ച് കാട്ടിനുള്ളിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്ത ശേഷമാണ് വാഹനങ്ങൾ കടന്നുപോയത്. ഒപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടവും ശാന്തരായി നിന്നു. വാഹനങ്ങൾ ഒന്നും അടുത്തേക്ക് ചെല്ലുകയും ശബദം ഉണ്ടാക്കാതിരിക്കകയോ ചെയ്യാതെ കാത്തുനിന്നു. മറയൂരിൽ നിന്നും പാലക്കാട്ടേക്ക് യാത്രപോയ മറയൂർ ഗ്രാമ സ്വദേശി ദുരൈ , നൂറ് വീട് സ്വദേശി മുരുകേശൻ, വനംവകുപ്പ് ജീവനക്കാരായ മുത്തുകുമാർ, സുഭാഷ് എന്നിവരാണ് മറ്റ് വാഹനങ്ങളെ കടന്നുപോകാതെ നിയന്ത്രിച്ചത്. പ്രസവവും വിശ്രമവും കഴിഞ്ഞ് കാട്ടാനക്കൂട്ടം മാറിയപ്പോൾ രാവിലെ 6 മണി കഴിഞ്ഞിരുന്നു.

Previous Post Next Post