തൃശ്ശൂർ: വേലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. വേലൂർ സ്വദേശിയായ സുബിൻ ആണ് മരിച്ചത്. മണിമലർക്കാവ് ക്ഷേത്രത്തിന് സമീപമാണ് ബുധനാഴ്ച രാത്രിയോടെ സംഭവം.
മണിമലർക്കാവ് സ്വദേശി രമേശനാണ് സുബിനെ കുത്തിയത്. ഇരുവരും അയൽവാസികളാണ്. ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പരസ്പരം കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേശനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് കൊലക്ക് കാരണം.