വ്യാപാരികളുടെ പ്രതിഷേധം സർക്കാർ കണ്ടില്ലെന്നു നടിച്ചാൽ സംസ്ഥാന വ്യാപകമായി കടകളടച്ചിട്ടുകൊണ്ട് പ്രതിഷേധിക്കും എം കെ തോമസുകുട്ടി



കോട്ടയം : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ നേതൃത്വത്തിൽ ഇന്ന് കോട്ടയം കളക്ട്രറ്റിനു മുൻപിൽ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എ കെ എൻ പണിക്കർ അവർകളുടെ  ആധ്യക്ഷതയിൽ കൂടിയ പ്രതിഷേധ ധർണ്ണ  സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റും ആയ ശ്രീ എം കെ തോമസുകുട്ടി ഉത്‌ഘാടനം ചെയ്തു 
പ്രതിഷേധപ്രകടനത്തിലും ധർണ്ണയിലും   വ്യാപാരിളുടെ രോക്ഷം ശക്തമായിരുന്നു ജില്ലയിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകർ
ആണി നിരന്നു
  അരിക്ക് പോലും GST അധിക നികുതി ഇടക്കിയതിലും  ബദൽ സംവിധാനങ്ങൾ കണ്ടുപിടിക്കാതെ പ്ലാസ്റ്റിക് നിരോധനത്തിന് ശ്രമിക്കുന്ന സർക്കാർ സമീപനങ്ങളിൽ മാറ്റം വരുത്തണമെന്നും പൊതു ജനങ്ങളുടെ കൈയ്യിൽ നിന്നും വ്യാപാരികളിൽ നിന്നും പിഴ  ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും കരണ്ട് ചാർജ് വാർദ്ധന അടിയന്തിരമായി  പിൻവലിക്കണമെന്നും  അല്ലാത്ത പക്ഷം സംസ്ഥാന വ്യാപകമായി കടകൾ അടച്ചിട്ടുകൊണ്ട് പ്രതിഷേധിക്കുമെന്ന് ശ്രീ എം കെ തോമസുകുട്ടി  പറഞ്ഞു     വിവിധ  വിഷയങ്ങൾ  ഉന്നയിച്ചാണ് ധർണ്ണ  നടത്തിയത്

അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ശ്രീ മുജീബ് റഹ്മാൻ, ശ്രീ മാത്യു ചാക്കോ വെട്ടിയാങ്കൽ,  ശ്രീ കെ ജെ മാത്യു, യൂത്ത്‌ വിംഗ് പ്രസിഡന്റ് ശ്രീ ജിന്റു കുര്യൻ  MRRA പ്രസിഡന്റ് ശ്രീ കോട്ടയം ബിജു   ശ്രീ എം കെ ഖാദർ എന്നിവർ പ്രസംഗിച്ചു
ശ്രീ ഗിരീഷ് കോനാട്ട് കൃതജ്ഞത അർപ്പിച്ചു
Previous Post Next Post