വല്ല കാര്യമുണ്ടായിരുന്നോ...?സമൂഹ മാധ്യമങ്ങളിൽ ട്രോളുകളുംപരിഹാസങ്ങളും നിറയുമ്പോൾ മറുപടി ചിത്രത്തിലൊതുക്കി വിമാനകമ്പനി.




കൊച്ചി : സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും പരിഹാസങ്ങളും നിറയുമ്പോൾ മറുപടി ചിത്രത്തിലൊതുക്കി വിമാനകമ്പനി.റെയില്‍വേ ട്രാക്കിന് മുകളില്‍ പറക്കുന്ന ഇന്‍ഡിഗോ വിമാനം നോക്കി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് കമ്പനി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ലോകത്തിന് മുകളിലങ്ങനെ പറക്കുക എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്.ലെറ്റ്സ് ഇൻഡിഗോ, ബി അറ്റ് ദി വ്യൂ, പ്ലെയ്ൻ സ്പോട്ടിങ് എന്നിങ്ങനെ ഹാഷ്ടാഗുകളും ഉൾപ്പെടുത്തിയതാണ് പോസ്റ്റ്‌.
[20/07, 1:02 pm] sreekumar Third Eye New No: ഇരുനൂറോളം മോഷണകേസുകളിൽ പ്രതിയായ പെരുങ്കള്ളൻ വിയ്യൂർ സെന്റർ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷണം നടത്തി; അമ്പലക്കള്ളൻ ഈരാറ്റുപേട്ട പൊലീസിൻ്റെ പിടിയിൽ; നിർണ്ണായകമായത് കട്ടപ്പന ഡിവൈഎസ്പിയുടെ ഇടപെടൽ

ഈരാറ്റുപേട്ട: ഇരുനൂറോളം മോഷണകേസുകളിൽ പ്രതിയായ പെരുങ്കള്ളൻ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷണം നടത്തി. ഇന്ന് രാവില പെരുകള്ളനെ ഈരാറ്റുപേട്ട പൊലീസ് പിടികൂടി.

ആരാധനാലയങ്ങളിലെ സ്ഥിരം മോഷ്ടാവായ ഇയാൾ മോഷണം കഴിഞ്ഞ് പുലർച്ചെതന്നെ ബസിൽ കയറി ദൂരയാത്ര ചെയ്യുന്ന പതിവുണ്ടായിരുന്നു. ഈ വിവരം ലഭിച്ച കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ ബസ് ജീവനക്കാരെ വിവരം ധരിപ്പിക്കുകയും സംശയാസ്പദമായി ദൂരയാത്ര ചെയ്യുന്ന ആൾക്കാരെ കണ്ടാൽ വിവരം അറിയിക്കണമെന്നും പറഞ്ഞിരുന്നു.

ഇന്നലെ രാത്രി ഏലപ്പാറ ചിന്നാർ അമ്പലത്തിൽ മോഷമം നടത്തിയശേഷം ബസിൽ കയറി മുണ്ടക്കയംവഴി ഈരാറ്റുപേട്ടയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ ബസുകാർ കട്ടപ്പന ഡിവൈഎസ്പിയെ വിവരം അറിയിച്ചു. ഡിവൈഎസ്പി ഉടൻതന്നെ ഈരാറ്റുപേട്ട പൊലീസുമായി ബന്ധപ്പെട്ടു. തുടർന്ന് പുലർച്ചെതന്നെ ഈരാറ്റുപേട്ട പൊലീസ് കള്ളനെ പിടികൂടുകയായിരുന്നു.
ഇയാളുടെ പേരിൽ കോട്ടയം, ഇടുക്കി ജില്ലയിലെ മിക്കവാറും എല്ലാ പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്.

മോഷണക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചുവന്ന ഇയാൾ കഴിഞ്ഞ ജൂൺ മാസം എട്ടിനാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ഇരുനൂറോളം മോഷണകേസുകളിലെ പ്രതിയാണിയാൾ.
Previous Post Next Post