തിരുവനന്തപുരം: അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച കെ സുധാകരനെ തള്ളി എം എം മണി എംഎൽഎ. എം എം മണിക്ക് ചിമ്പാൻസിയുടെ മുഖമാണെന്നായിരുന്നു കെ സുധാകരൻ എംപിയുടെ പരിഹാസം. എന്നാൽ പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ പറഞ്ഞതാണ്. മനസിൽ ഉദ്ധേശിച്ചതല്ല പറഞ്ഞത് എന്നാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ട് കെ സുധാകരൻ പറഞ്ഞത്.
ഇതിനോടുള്ള മണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു...
ഒരുത്തൻ്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട. കൈയിൽ വെച്ചേരെ. ഇവിടെ നിന്നും തരാനൊട്ടില്ലതാനും എന്നാണ് ഖേദം പ്രകടിപ്പിച്ച സുധാകരനെ തള്ളി എംഎം മണി ഫെയ്സ്ബുക്കിൽ കുറിച്ചത്.