യുഎഇ: ഓസ്‌ട്രോലിയയിലെ ബ്രിസ്ബനിലേക്ക് പറന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വിമാനത്തിൽ ആണ് ദ്വാരം കണ്ടെത്തിയത്. ഇ കെ 430 എന്ന വിമാനത്തിനാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച സര്‍വീസ് നടത്തിയ വിമാനം ആയിരുന്നു ഇത്. ദ്വാരം മാത്രമല്ല, വിമാനത്തിന്റെ ടയർപൊട്ടുകയും ചെയ്തിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ അപകടമുണ്ടാകാതെ വിമാനം പുറത്തിറക്കി. വിമാനം പറക്കുന്നതിന് ഇടയിൽ ആണ് വിമാനത്തിന്റെ ടയറുകളിൽ ഒരെണ്ണം പൊട്ടിയതായി ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിന്റെ പുറം ഭാഗത്താണ് ദ്വാരം വന്നത്. എന്നാല്‍ ഇത് വിമാനത്തിന്റെ ഫ്യൂസ്ലേജിലോ ഫ്രെയിമിലോ ഘടനയിലോ മാറ്റം വരുത്തുന്ന തരത്തിലുള്ള തകരാർ ആയിരുന്നില്ല. ഇതിന്റെ വീഡിയോ അധികൃതർ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് തന്നെ ഇറക്കാൻ സാധിച്ചെന്ന് അധികൃതർ പറയുന്നു.
അതേസമയം, മദ്യ ലഹരിയില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച പ്രവാസിക്ക് ഒരു മാസം ജയിൽ ശിക്ഷ വിധിച്ചു. 42 വയസുകാരനായ ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അനുവദിക്കപ്പെട്ട ദിശയിലൂടെ അല്ലാതെ വാഹനം ഓടിക്കുകയും സിഗ്നല്‍ ലംഘനം ഉള്‍പ്പെടെയുള്ള നിയമ ലംഘനം നടത്തുകയും ചെയ്തതിനാണ് പ്രവാസിക്കെതിരെ പോലീസ് നടപടി എടുത്തിരിക്കുന്നത്. ബ്രിട്ടീഷ് പൗരനാണ് ശിക്ഷിക്കപ്പെട്ടത്.
മദ്യ ലഹരിയിൽ ആണ് ഇയാൾ വാഹനം ഓടിച്ചത്. ഇയാൾക്ക് അനുവദിച്ച വഴിയിലൂടെ ആയിരുന്നില്ല അദ്ദേഹം വാഹനം ഓടിച്ചത്. തെറ്റായ ദിശയില്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സെക്യൂരിറ്റി പട്രോള്‍ സംഘം ഇയാളെ പിൻതുടർന്ന് പിടിക്കൂടുകയായിരുന്നു. ബര്‍ദുബൈ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്.