യുവതിയുടെ വീട്ടിൽ അതിക്രമം: കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥർ അടക്കം നാലു പേർക്കെതിരെ കേസ്









പരിയാരം(കണ്ണൂർ) : യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി അതിക്രമം നടത്തിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കെതിരെ കേസ്. ചെറുതാഴം സ്വദേശിനിയായ കെ.കെ സുനിത (45) എന്ന സ്ത്രീയാണ് പരിയാരം പോലീസില്‍ പരാതി നല്‍കിയത്. പോലിസ് ഉദ്യോഗസ്ഥനായ ബിനു കൃഷ്ണന്‍ ഒപ്പമുണ്ടായിരുന്ന വിപിന്‍, റെജി, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ മൂന്നാം തീയതി 3.30നും 4.30നുമിടയിലുള്ള സമയത്താണ് സംഭവമെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

 തൻ്റെ പേരിലുള്ള ചെറുതാഴം ശ്രീസ്ഥയിലുള്ള വീട്ടുപറമ്പിൽ മാരകായുധവുമായി അതിക്രമിച്ച്‌ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയുമായിരുന്നു. പ്രതികള്‍ കാറിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ യുവതി വ്യക്തമാക്കി.


Previous Post Next Post