സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ മുല്ലൂർ സ്വദേശി അഗസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ മുത്തശിയുടെ പരാതിയിലാണ് നടപടി. മദ്യലഹരിയിലാണ് അഗസ്റ്റിൻ കുട്ടിക്കുനേരെ ക്രൂരത കാട്ടിയത്.
മുൻപും ഇയാൾ സമാനമായ ക്രൂരത കുട്ടിയോട് ചെയ്തിട്ടുണ്ട്.
പ്ലാസ്റ്റിക് ഉരുക്കി കുട്ടിയുടെ നെഞ്ചിൽവച്ച് പൊള്ളലേൽപ്പിച്ചിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും ആവർത്തിക്കെരുതെന്ന താക്കീതോടെ അന്ന് കേസെടുക്കാതെ വിട്ടയച്ചിരുന്നു.