ക്ലാസ്സ് മുറിയിൽ വിഷപ്പാമ്പ് കയറി നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ കാലിൽ പാമ്പ് ചുറ്റി, കുട്ടിക്ക് പാമ്പ് കടിയേൽക്കാതെ രക്ഷപെട്ടു സംഭവം ഇന്ന് രാവിലെ



പാലക്കാട് : ക്ലാസ്മുറിയിൽ വിഷപ്പാമ്പിനെ കണ്ട സംഭവത്തിൽ വിദ്യാർത്ഥിയുടെ പ്രതികരണം പുറത്ത്. ക്ലാസ് മുറിക്കകത്ത് പാമ്പിനെ അബദ്ധത്തിൽ ചവിട്ടിയപ്പോൾ കാലിൽ ചുറ്റുകയായിരുന്നുവെന്ന് വിദ്യാർത്ഥിനി പറഞ്ഞു.
മങ്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ കാലിൽ പാമ്പ് ചുറ്റിയതായി പരാതി. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പാമ്പ് കടി ഏറ്റിട്ടില്ലെന്നാണ് നിഗമനം.

എങ്കിലും 24 മണിക്കൂർ കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷിക്കും. രാവിലെ ഒമ്പതരയോടെ ക്ലാസിനകത്തേക്ക് പ്രവേശിച്ചപ്പോഴാണ് കുട്ടി അബദ്ധത്തിൽ പാമ്പിനെ ചവിട്ടിയത്. പാമ്പ് ചുറ്റിയതോടെ കുട്ടി കാൽ കുടഞ്ഞു.
ഇതോടെ തെറിച്ചുവീണ പാമ്പ് സമീപത്ത് അലമാരയ്ക്കകത്ത് കയറി. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിവന്ന അധ്യാപകർ പാമ്പിനെ പിടികൂടി തല്ലിക്കൊന്നു. സ്കൂളിന് പരിസരം കാടുപിടിച്ചു കടക്കുന്ന അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു.

പാമ്പ് ക്ലാസ് മുറിക്കകത്ത് കയറാൻ വഴിയൊരുുക്കിയത് ഇത് നീക്കം ചെയ്യുന്നതിൽ വരുത്തിയ വീഴ്ചയാണെന്നും പ്രദേശവാസികൾ ആരോപിച്ചു. പരിഹാര നടപടികൾ ഉണ്ടാകുന്ന വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ വ്യക്തമാക്കി.
Previous Post Next Post