കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ മകനെ തേടി നടന്ന അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച..! കാറിനുള്ളിൽ ഇടുക്കി സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ദേഹമാസകലം പൊള്ളിയ നിലയിൽ കണ്ടെത്തിയത് ലോക്ക് ചെയ്ത കാറിനുള്ളിൽ



കോട്ടയം: അച്ഛന്റെ ഒപ്പം ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ മകനെ കാണാതായതിനെ തുടർന്നു തിരക്കി നടന്ന അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിനുള്ളിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് ആ അമ്മയുടെ മകനും ഇടുക്കി സ്വദേശിയാുമായ യുവാവിനെ മരിച്ച നിലയിിൽ കണ്ടെത്തിയത്. ഇടുക്കി കീരുത്തോട് മൂലേരിൽ അഖിലിന്റെ (31) മൃതദേഹമാണ് ദേഹമാസകലം പൊള്ളലേറ്റ പാടുകളുമായി കാറിനുള്ളിൽ കണ്ടെത്തിയത്. ഉള്ളിൽ നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു കാർ. ഈ കാറിനുള്ളിലാണ് ഇദ്ദേഹത്തെ കമഴ്ന്നു കിടന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് സംശയം തോന്നിയ നാട്ടുകാരും സെക്യൂരിറ്റി ജീവനക്കാരും ആംബുലൻസ് ജീവനക്കാരും ചേർന്ന് വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു.

തുടർന്നു സ്ഥലത്ത് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി കാറിന്റെ ലോക്ക് തകർത്ത് മൃതദേഹം പുറത്തെടുത്തു. തുടർന്നു മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്കു മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അച്ഛന്റെ ചികിത്സയ്ക്കായാണ് അഖിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്.
അച്ഛനും അമ്മയും ആശുപത്രിയ്ക്കുള്ളിൽ കയറിയപ്പോൾ മകൻ കാറിനുള്ളിൽ ഇരിക്കുകയായിരുന്നു. മകനെ കാണാതെ വന്നതോടെ അമ്മ തിരക്കി എത്തിയതോടെയാണ് മോർച്ചറിയ്ക്കു സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു മൃതദേഹം പോസ്റ്റ്‌മോർട്ടം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കായി അത്യാഹിത വിഭാഗത്തിലേയ്ക്കു മാറ്റി.
Previous Post Next Post