കുട്ടികൾക്ക് ജോലി ചെയ്യാൻ അനുമതി നൽകി യുഎഇ;നിബന്ധനകൾ ഇങ്ങനെ

 


ദുബായ്: കുട്ടികൾക്ക് തൊഴിൽ എടുക്കാൻ അനുമതി നൽകി കൊണ്ട് നിയമം കൊണ്ടുവന്ന് ദുബായ്. 15 തികഞ്ഞ വിദ്യാർത്ഥികൾക്കാണ് തൊഴിൽ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആണ് പുതിയ നിയമം പുറത്തിറക്കിയിരിക്കുന്നത്. ജോലി ചെയ്തു തൊഴിൽ പരിചയം ഉണ്ടാവുക മാത്രമല്ല അവർക്ക് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും ലഭിക്കും. എന്നാൽ കർശന നിബന്ധനകളോടെയാണ് കുട്ടികളെ ജോലി ചെയ്യാൻ സർക്കാൻ അനുമതി നൽകിയിരിക്കുന്നത്.

കുട്ടികൾ ജോലിക്കായി എത്തുമ്പോൾ മാതാപിതാക്കളുടെ സമ്മതപത്രം അത്യാവശ്യമാണ്. മൂന്ന് മാസത്തേക്ക് ആണ് തൊഴിൽ കരാറിൽ വിദ്യാർഥികൾക്ക് ഒപ്പുവെക്കാം. ജോലിയുടെ സ്വഭാവം കരാറിൽ വ്യക്കമാക്കിയിരിക്കണം. എത്ര രൂപ ശമ്പളം നൽകും, എത്ര ദിവസം ആഴ്ചയിൽ അവധി നൽകും, ഒരു ദിവസം എത്ര സമയം ജോലി ചെയ്യണം എന്നിവയെല്ലാം കരാറിൽ എഴുതിയിരിക്കണം. കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ടി വരും. വ്യവസ്ഥകൾ ലംഘിച്ചിട്ട് വിദ്യാർഥികളെ തൊഴിലെടുപ്പിക്കാൻ പാടില്ല.

തൊഴിൽ പരിശീലനങ്ങൾക്ക് മന്ത്രാലം പരിധി നിശ്ചയിച്ചിട്ടുണ്ട്. ഫാക്ടറികളിൽ രാത്രി സമയത്ത് ജോലി ചെയ്യിക്കരുത്. രാത്രി 8 മുതൽ രാവിലെ 6 വരെ കുട്ടികൾക്ക് തൊഴിൽ പരിശീലനം അനുവദിച്ചിട്ടില്ല. 6 മണിക്കൂറിൽ കൂടുതൽ അവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കരുത്. ഭക്ഷണം, പ്രാർഥന തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ ഒരു മണിക്കൂർ സമയം അനുവദിക്കണം. വിശ്രമം നൽകാതെ നാല് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിപ്പിക്കരുത്. പരിശീലനസമയം തൊഴിൽ സമയമായി കണക്കാക്കി വേതനം നൽകണം. തൊഴിൽ പരിശീലനങ്ങൾ പൂർത്തിയാക്കി ഇറങ്ങുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകണം. എന്നാൽ തൊഴിൽ പരിശീലന സമയത്ത് ഇവർക്ക് സേവനകാല ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കില്ല. തൊഴിൽ കരാറിലുള്ള അവധിയല്ലാതെ മറ്റു അവധി ദിനങ്ങളും അധിക ആനുകൂല്യങ്ങളും അനുവദിക്കില്ല.

Previous Post Next Post