ബോട്ട് ദുരന്തത്തിന്റെ ഇരുപതാം വാർഷികത്തിലും നൊമ്പരം വിട്ടുമാറാതെ കുമരകവും മുഹമ്മയും




ഫയൽ ചിത്രം 


കുമരകം/മുഹമ്മ
: നൊമ്പരം വിട്ടുമാറാതെ കുമരകവും മുഹമ്മയും. ബോട്ട് ദുരന്തത്തിന്റെ ഇരുപതാം വാർഷികത്തിൻ്റെ ഓർമപുതുക്കൽ ഇരു സ്ഥലങ്ങളിലും നടന്നു. 

കേരളക്കരയെ നൊമ്പരപ്പെടുത്തിയ കുമരകം ബോട്ട് ദുരന്തത്തിന്റെ ഇരുപതാം വാർഷികം ഇന്ന്. പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 29 പേരുടെ ജീവനെടുത്ത ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളിലാണ് മുഹമ്മ ഗ്രാമം.
ദുരന്ത വാർഷിക ദിനത്തിൽ പതിവ് തെറ്റിക്കാതെ മുഹമ്മ അരങ്ങ് സോഷ്യൽ സർവീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബോട്ട്ജെട്ടിയിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മരണമടഞ്ഞവരുടെ ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി.
സംഗീത സംവിധായകൻ ആലപ്പി ഋഷികേശിന്റെ അധ്യക്ഷതയിൽ മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മ സെന്റ് ജോർജ് പള്ളി വികാരി ഫാ.ജോൺ പരുവപ്പറമ്പിൽ അനുസ്മരണ പ്രഭാഷണം നടത്തി. ബിജു തൈപ്പറമ്പിൽ,സി വിദ്യാസാഗർ,സി പി ഷാജി അരങ്ങ്,ടോമിച്ചൻ കണ്ണയിൽ എന്നിവർ സംസാരിച്ചു.



Previous Post Next Post