കൊല്ലം: കടയ്ക്കലില്‍ രണ്ടുവയസുകാരിയെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിള്‍ മങ്കാട് പാറകുന്നില്‍ വീട്ടില്‍ റിയാസ്-ബീമ ദമ്പതികളുടെ ഏകമകള്‍ ഫാത്തിമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് മൃതദേഹം പൊസ്റ്റ് മാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം വൈകിട്ടോടെ കുഞ്ഞിന് ഭക്ഷണം നല്‍കിയ മാതാവ് തൊട്ടിലില്‍ ഉറക്കി കിടത്തി. പിന്നീട് എത്തി മകളെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വായില്‍ നിന്നും നുരയും പതയും വന്ന നിലയില്‍ അനക്കമില്ലാതെ ഫാത്തിമയെ കണ്ടെത്തുകയായിരുന്നു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുഞിൻ്റെ പെട്ടന്നുണ്ടായ മരണത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും.
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത കടയ്ക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.