കൊളംബൊ: സാമ്പത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ അനിശ്ചിതത്വത്തിലും ഉഴറുന്ന ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 134 പേരാണ് റനിലിനെ അനുകൂലിച്ചത്. 113 വോട്ടാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
നിലവില്‍ ആക്ടിക് പ്രസിഡന്റ് ആയ റനില്‍ ആറു തവണ ലങ്കന്‍ പ്രധാനമന്ത്രിയായിരുന്നു.
225 അംഗ പാര്‍ലമെന്റില്‍ 223 പേരാണ് പ്രസിഡന്റിന തെരഞ്ഞെടുക്കാന്‍ വോട്ടു രേഖപ്പെടുത്തിയത്. രണ്ടു പേര്‍ വിട്ടുനിന്നു.
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഗോതബായ രജപക്‌സെ രാജിച്ചതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. ഗോതബായയുടെ ശേഷിച്ച കാലയളവിലായിരിക്കും റനില്‍ വിക്രമ സിംഗെ പ്രസിഡന്റാവുക.