കെഎസ്ആര്‍ടിസി ബസില്‍ എംഡിഎംഎ കടത്തി; ഒരാള്‍ പിടിയില്‍




 
വയനാട് : മുത്തങ്ങയില്‍ 247 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി സുഹൈലിനെയാണ് എക്‌സൈസ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് മയക്കുമരുന്നുമായി ഇയാളെ പിടികൂടിയത്. 

രഹസ്യ വിവരത്തെ തുടര്‍ന്ന് പൊന്‍കുഴി ക്ഷേത്രത്തിന് സമീപം ബസ് തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മയക്കുമരുന്നാണിതെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
Previous Post Next Post