ഒളശ്ശയിൽ വീടിൻ്റെ അടുക്കള വാതിൽ പൊളിച്ച് മോഷണം.





കോട്ടയം : ഒളശ്ശയിൽ വീടിൻ്റെ അടുക്കള വാതിൽ പൊളിച്ച് മോഷണം.
എട്ട് പവൻ കവർന്നു.
ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ മാല കവരാനും ശ്രമം.

ഒളശ്ശ പള്ളിക്കവല അലക്കടവ് തോണിക്കടവിൽ പ്രശോഭ് ദേവസ്യയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ മോഷണം നടന്നത്.

അടുക്കള വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരിയിൽ സൂക്ഷിച്ചിരുന്ന രണ്ട് ബ്രേസ്ലെറ്റുകൾ, രണ്ട് മാല, കമ്മലുകൾ എന്നിവ അടങ്ങുന്ന എട്ട് പവനിലധികം സ്വർണം കവർന്നു. ഇതിന് ശേഷം അടുത്ത മുറിയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ കഴുത്തിൽ മാല പൊട്ടിക്കാനും ശ്രമിച്ചു.

പെൺകുട്ടി ഉണർന്ന് ബഹളം വച്ചതോടെ  ഇയാൾ ഓടി രക്ഷപ്പെട്ടു. വീട്ടുടമസ്ഥൻ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തുന്ന വഴിയിൽ സംശയാസ്പദമായി ഒരാൾ ബൈക്കിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു.

ഇയാളെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പരിശോധനയിൽ 
തിരുവല്ല സ്വദേശിയുടെ നിന്ന് മോഷണം പോയ ബൈക്കാണ്
ഇതെന്ന് തിരിച്ചറിഞ്ഞു. 

ഇതു കൂടാതെ സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ചു. ഒളശ്ശ സ്വദേശി ബിജുവിൻ്റെ ഹോണ്ട ബൈക്കാണ് രാത്രി മോഷണം പോയത്.
Previous Post Next Post