ബിഹാറിൽ പടക്ക നിര്‍മാണശാലയിൽ സ്ഫോടനം; ആറ് മരണം







പട്ന
: ബിഹാറിൽ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര്‍ മരിച്ചു.ഛപ്രയിലുള്ള ബുദായ് ബാ​ഗ് ​ഗ്രാമത്തിലാണ് അപകടം. 

പടക്ക വ്യാപാരിയായ ഷബീര്‍ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി.

പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീഴുകയും ശേഷിച്ച ഭാഗത്ത് തീ പടരുകയും ചെയ്തു. നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വീടിന്റെ ഭാഗം തകര്‍ന്നു വീണത് വെള്ളത്തിലേക്കായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

 സ്‌ഫോടനമുണ്ടായ കെട്ടിടത്തില്‍ പടക്കങ്ങള്‍ നിര്‍മിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അപകട സ്ഥലത്ത് ഏകദേശം ഒരു മണിക്കൂറോളം തുടര്‍ച്ചയായി പടക്കങ്ങള്‍ പൊട്ടിയിരുന്നു. ഛപ്രയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. 
Previous Post Next Post