വിനോദയാത്ര കൊഴുപ്പിക്കാൻ ബസ്സിന്‌ മുകളിൽ പൂത്തിരി കത്തിച്ചു,വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


വിനോദയാത്ര കൊഴുപ്പിക്കാൻ ബസ്സിന്‌ മുകളിൽ പൂത്തിരി കത്തിച്ചു,വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.ഉടൻ  തന്നെ ജീവനക്കാരന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

 കൊല്ലം പെരുമണ്‍ എന്‍ജിനീയറിങ് കോളേജിലാണ് സംഭവം. സംഭവത്തില്‍ കോളജിന് ബന്ധമില്ലെന്നും തീപിടുത്തത്തിന് ഉത്തരവാദികള്‍ ബസ് ജീവനക്കാരാണെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളെ ആവേശം കൊള്ളിക്കാനായാണ് ബസിന് മുകളില്‍ വലിയ പൂത്തിരി കത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ബസിന് മുകളില്‍ രണ്ട് പൂത്തിരി കത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം സംഭവത്തില്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബസിനെതിരെ നടപടി സ്വീകരിക്കുമെന്ന് കൊല്ലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
Previous Post Next Post