ഒറ്റപ്പാലം: നടൻ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനക്കുറ്റത്തിന് ഒറ്റപ്പാലം പൊലീസ് കേസെടുത്തു. തിരുവില്വാമല സ്വദേശി റിയാസ് പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
2017ൽ സിനിമ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ ഇടപാടിൽ 3,01,45,000 രൂപ ഒറ്റപ്പാലത്തെ ബാങ്ക് മുഖേന നൽകിയെന്നാണ് പരാതി.
എസ്.പി.യുടെ നിർദ്ദേശത്തെ തുടർന്ന് ഒറ്റപ്പാലം പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിനുശേഷമാണ് കേസ് എന്ന് പൊലീസ് പറഞ്ഞു.