സർക്കാരിന് പ്രഹരം: ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും വധശ്രമ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്






തിരുവനന്തപുരം
  സർക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയായി കോടതി ഉത്തരവ്. 

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചു എന്ന പരാതിയിന്മേൽ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനെതിരെയും, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വധശ്രമം ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ലെനി തോമസ് ഉത്തരവിട്ടിരിക്കുന്നത്.

ജയരാജനെ പുറമെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ അനിൽകുമാർ, വി എം സുനീഷ് എന്നിവർക്കെതിരെയാണ് കേസെടുക്കേണ്ടത്. ജയരാജനെതിരെ കേസെടുക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നിലപാടാണ് കോടതി തള്ളിയിരിക്കുന്നത്.

 തുടർച്ചയായ തിരിച്ചടികളാണ് വിമാനത്തിനുള്ളിലെ പ്രതിഷേധ കേസിൽ ഇപ്പോൾ സർക്കാർ നേരിടുന്നത്. ജയരാജൻ യാത്രാവിലക്ക് വന്നു, ഗൂഢാലോചന ആരോപിച്ച് അറസ്റ്റ് ചെയ്ത് ശബരീനാഥിനെ റിമാൻഡ് ചെയ്യാതെ കോടതി ജാമ്യം അനുവദിച്ചു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ ഇടത് നേതാവിനും, മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾക്കെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ്.


Previous Post Next Post