ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് പൃഥ്വിരാജ്; വിജയ് ബാബു വിഷയത്തിൽ പ്രതികരിച്ചില്ല


തിരുവനന്തപുര0:  താൻ ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് നടൻ പൃഥ്വിരാജ് . നടി തന്റെ സുഹൃത്താണ്. ഒട്ടേറെ സിനിമകൾ ഒന്നിച്ചു ചെയ്തിട്ടുണ്ട്. എന്ത് സംഭവിച്ചു എന്നുള്ളതിന്റെ ഫസ്റ്റ് പേഴ്‌സൺ വിവരം അറിയുന്നു. താൻ മാത്രമല്ല, മറ്റു പലരും നടിയെ പിന്തുണയ്‌ക്കുന്നുണ്ട്‌ എന്ന് പൃഥ്വി പറഞ്ഞു. തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തിലാണ് പൃഥ്വിരാജ് ഈ അഭിപ്രായം പറഞ്ഞത്. വിജയ് ബാബു വിഷയത്തിൽ പ്രതികരിക്കാനില്ല എന്ന നിലപാടിലായിരുന്നു പൃഥ്വിരാജ്. 'കടുവ' സിനിമയുമായി ബന്ധപ്പെട്ടായിരുന്നു പത്രസമ്മേളനം.പൃഥ്വിരാജിന്റെ ഒപ്പം സംവിധായകൻ ഷാജി കൈലാസും പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മുൻ ഡി.ജി.പി. ആർ. ശ്രീലേഖ യൂട്യൂബ് ചാനലിൽ ചില പ്രസ്താവനകൾ നടത്തിയിരുന്നു. "ദിലീപിനെതിരേ തെളിവ് കിട്ടാത്തതുകൊണ്ടാണ് പുതിയ കേസുമായി പൊലീസ് രംഗത്തുവന്നത്. ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മാധ്യമങ്ങളുടെ സമ്മര്‍ദ്ദമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം ദിലീപിനെ പ്രതിയാക്കിയത്. ഫോണ്‍ കടത്തിയതിനെക്കുറിച്ച് അവര്‍ അന്വേഷിച്ചില്ല, ദിലീപിനെഴുതിയ കത്ത് സംബന്ധിച്ച് അന്വേഷണം നടത്തിയില്ല. ആകെയുള്ള തെളിവ് എന്ന് പറഞ്ഞത് പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ ആണ്. അത് ഫോട്ടോഷോപ്പ് ചെയ്തതാണ്. ദിലീപിനെതിരേ വ്യാജമായ തെളിവുകള്‍ ഉണ്ടാക്കുമ്പോള്‍ പൊലീസ് അപഹാസ്യരാവുകയല്ലേ'' എന്നായിരുന്നു ശ്രീലഖയുടെ ചോദ്യം.

Previous Post Next Post