ഒരു കോടി രൂപയുടെ ബമ്പർ സമ്മാനം; കെ എസ് എഫ് ഇ ഭദ്രത സ്മാർട്ട് ചിട്ടിക്ക് തുടക്കം




 
കൊച്ചി: ഒരു കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റ്/വില്ല ബമ്പർ സമ്മാനമായി ലഭിക്കുന്ന കെ എസ് എഫ് ഇ ഭദ്രത സ്മാർട്ട് ചിട്ടികൾക്കു തുടക്കമായി. ചിട്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ആകെ 10.5 കോടി രൂപയുടെ സമ്മാനങ്ങളാണ് സ്മാർട്ട് ചിട്ടിയുടെ ഭാഗമായി നൽകുന്നത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണു നറുക്കെടുപ്പ് നടത്തുക. 

ബമ്പർ സമ്മാനത്തിനു പുറമെ മേഖലാതലത്തിൽ 70 ഇലക്ട്രിക് കാറുകൾ അല്ലെങ്കിൽ പരമാവധി 12.5 ലക്ഷം രൂപ വീതവും, 100 ഇലക്ട്രിക് സ്‌കൂട്ടർ അല്ലെങ്കിൽ പരമാവധി 75,000 രൂപ വീതവും സമ്മാനമായി ലഭിക്കും. ചിട്ടിയുടെ ആദ്യ ലേലത്തിനു ശേഷം തിരിച്ചടവ് ശേഷിക്കനുസരിച്ചു മതിയായ ജാമ്യം സ്വീകരിച്ചുകൊണ്ട് സലയുടെ 50 ശതമാനം വരെ ചിട്ടി ലോൺ അനുവദിക്കും. പദ്ധതി കാലയളവിൽ വരിക്കാർക്ക് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനു നിലവിലുള്ള പലിശ നിരക്കിൽ രണ്ടു ശതമാനം ഇളവോടെ ചിട്ടിയിൽ അടച്ച തുകക്ക് തുല്യമായ തുക (പരമാവധി 50,000) വരെ സി വി എൽ വായ്പയും നൽകും.  
Previous Post Next Post