മോഷണശ്രമത്തിനിടെ വീട്ടുകാർ ഉണർന്നു; വീട്ടുടമയെ കടിച്ച് ഓടിയ മോഷ്ടാവ്‌ മരിച്ച നിലയിൽ

 


നെടുംങ്കണ്ടം: മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ഉടുമ്പൻചോല ചെമ്മണ്ണാറിലാണ് സംഭവം. സേനാപതി വട്ടപ്പാറ വിരിക്കപ്പള്ളിൽ ജോസഫാണ്(56) മരിച്ചത്. ചെമ്മാണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പള്ളിൽ രാജേന്ദ്രന്റെ വീട്ടിൽ കവർച്ച നടത്താനെത്തിയതായിരുന്നു ജോസഫ്. കവർ‌ച്ച നടത്തുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണര്‍ന്നു. തുടർന്ന് രാജേന്ദ്രനെ മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ച ശേഷം ജോസഫ് വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഓടിരക്ഷപ്പെട്ട ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് മൽപിടുത്തം ന‍ടന്നതായാണ് സൂചന. രാജേന്ദ്രനെ്‍റെ വീട്ടിനുള്ളിലെ ഫ്രിഡ്ജിൽ നിന്ന് ഇറച്ചിയും ഷർട്ടിനുള്ളിൽ നിന്ന് 6000 രൂപയും ജോസഫ് കവർന്നതായാണ് രാജേന്ദ്രൻ‌റെ കുടുംബം പറയുന്നത്. ജോസഫ് രാജേന്ദ്രന്റെ മുഖത്ത് ഗുരുതരമായി കടിച്ച് പരിക്കേൽപ്പിച്ചു. പരിക്കേറ്റ രാജേന്ദ്രൻ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

Previous Post Next Post