സൗദി അറേബ്യയിൽ ആദ്യ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തു






സൗദി അറേബ്യ
: സൗദി അറേബ്യയിൽ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. വിദേശത്ത് പോയി മടങ്ങിയെത്തിയ ആളിലാണ് രോഗബാധ കണ്ടെത്തിയത്.

 രോഗബാധിതനായ ആൾക്ക് എല്ലാവിധ വൈദ്യ പരിചരണങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും, ആവശ്യമായ എല്ലാ മെഡിക്കൽ ലബോറട്ടറി പരിശോധനകളും രാജ്യത്ത് ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 രോഗത്തെ നേരിടാനുള്ള എല്ലാ സജീകരണങ്ങളും രാജ്യത്ത് ഒരുക്കിയിട്ടുണ്ടെന്നും, ഇത്തരം കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആരോഗ്യപ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.


Previous Post Next Post