'പരാതി നൽകിയവർക്ക് വേറെ ജോലി കാണില്ല, ഇഷ്ടപ്പെട്ടില്ലെങ്കിൽ നോക്കേണ്ട'; രൺവീറിന് പിന്തുണയുമായി വിദ്യാ ബാലൻ




ചിത്രം: ഫേയ്സ്ബുക്ക്

ൺവീർ സിങ്ങിന്റെ ന​ഗ്ന ഫോട്ടോഷൂട്ട് ബോളിവുഡിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. താരത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ ബോളിവുഡിലെ നിരവധി താരങ്ങൾ രൺവീറിന് പിന്തുണയുമായി രം​ഗത്തെത്തി. ഇപ്പോൾ രൺവീറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി വിദ്യാ ബാലൻ. ഒരു പുരുഷൻ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോൾ അത് ആഘോഷിക്കുകയല്ലേ വേണ്ടത് എന്നാണ് വിദ്യ ചോദിച്ചത്. പരാതി നൽകിയവർക്കെതിരെയും താരം രൂക്ഷവിമർശനം നടത്തി. 

“ആ ഫോട്ടോഷൂട്ടിന് എന്താണ് പ്രശ്നം? ആദ്യമായാണ് ഒരു പുരുഷൻ ഇതുപോലെയൊന്ന് ചെയ്യുന്നത്. അതിന് നമ്മൾ ആഘോഷിക്കുകയല്ലേ വേണ്ടത്.. ഒരുപക്ഷേ എഫ്‌ഐആർ ഫയൽ ചെയ്ത ആളുകൾക്ക് കാര്യമായ ജോലിയൊന്നുമുണ്ടാകില്ല. അതുകൊണ്ടാണ് ഈ കാര്യങ്ങളിൽ സമയം കളയുന്നത്. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടില്ലെങ്കിൽ പേപ്പർ അടച്ചുവയ്ക്കുകയോ വലിച്ചെറിയുകയോ ചെയ്ത് വേറെന്തെങ്കിലും കാര്യം ചെയ്യണം. പരാതിയൊക്കെ കൊടുക്കുന്നത് എന്തിനാണ്?- മുംബൈയിലെ ഒരു പുസ്തക പ്രകാശ ചടങ്ങിന് എത്തിയപ്പോഴായിരുന്നു വിദ്യയുടെ പ്രതികരണം. 

ഇതിനോടകം നിരവധി താരങ്ങളാണ് രൺവീറിന് പിന്തുണയുമായി രം​ഗത്തെത്തിയത്. ആലിയ ഭട്ട്, സ്വര ഭാസ്കർ, സംവിധായകൻ വിവേക് അ​ഗ്നിഹോത്രി തുടങ്ങിയ നിരവധി പേർ താരത്തിന് എതിരെ കേസെടുത്ത നടപടിയെ വിമർശിച്ചു. പേപ്പർ മാ​ഗസിനു വേണ്ടിയായിരുന്നു താരത്തിന്റെ ന​ഗ്ന ഫോട്ടോഷൂട്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ താരത്തിനെതിരെ പരാതിയുമായി രം​ഗത്തെത്തി. തുടർന്ന് ചെമ്പൂര്‍ പൊലീസിലാണ് എഫ്ഐആർ ഇട്ടത്. ചിത്രങ്ങള്‍ സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതായി പരാതിയില്‍ പറയുന്നു. വികാരങ്ങള്‍ വ്രണപ്പെടുത്തിയതിനും സ്ത്രീകളുടെ മാന്യതയെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. 


Previous Post Next Post